Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hit By Flood Havoc

Pathanamthitta

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ തി​രു​വ​ല്ല; അ​പ്പ​ർ​കു​ട്ട​നാ​ട് മു​ങ്ങി

തി​രു​വ​ല്ല: ആ​ശ​ങ്ക​യും ദു​രി​ത​വും പേ​റി മ​ഹാ​പ്ര​ള​യം. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ര​ണ്ടു​ ദി​നം പി​ന്നി​ടു​ന്ന​തോ​ടെ അ​പ്പ​ർ​കു​ട്ട​നാ​ടി​നെ പൂ​ർ​ണ​മാ​യി മു​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​മ്പ, മ​ണി​മ​ല ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തു​മൂ​ലം തി​രു​വ​ല്ല താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ര​ണ്ട് ദി​ന​ങ്ങ​ളാ​യി ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. താ​ലൂ​ക്കി​ലെ നൂറുക​ണ​ക്കി​ന് വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​ണ് . ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ അ​ധി​കം മ​ഴ പെ​യ്തി​രു​ന്നി​ല്ലെ​ങ്കി​ലും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കു​റ​ഞ്ഞ​ത് നേ​രി​യ ആ​ശ്വാ​സ​മാ​യി.

എ​ന്നാ​ൽ വൈ​കു​ന്നേ​ര​മാ​യ​തോ​ടെ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക പ​ര​ത്തി​യി​രി​ക്കു​ക​യാ​ണ്. താ​ലൂ​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ നി​ര​ണം, ക​ട​പ്ര, നെ​ടു​മ്പ്രം, ചാ​ത്ത​ങ്ക​രി, മേ​പ്രാ​ൽ, ത​ല​വ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്താ​ൽ മൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നൊ​പ്പം തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യു​ടെ ചി​ല മേ​ഖ​ല​ക​ളും വെ​ള്ള​ത്തി​ലാ​ണ്. എം​സി റോ​ഡ് അ​ട​ക്കം തി​രു​വ​ല്ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി.

പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ൽ നി​ന്നും ആ​ളു​ക​ൾ സു​ര​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഒ​ഴി​ഞ്ഞുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റിക്കിട​ന്നാ​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​മെ​ന്ന​തും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ അ​ട​ക്കം മ​ലി​ന​പ്പെ​ടു​ന്ന​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു.

എം​സി റോ​ഡി​ൽ തി​രു​മൂ​ല​പു​രം ജം​ഗ്ഷ​ന് സ​മീ​പം വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന​തു​മൂ​ലം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡി​ൽ നെ​ല്ലാ​ട്, വ​ള്ളം​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ഒ​ഴി​ഞ്ഞി​ട്ടി​ല്ല. തി​രു​വ​ല്ല - അ​മ്പ​ല​പ്പു​ഴ റോ​ഡി​ൽ ര​ണ്ട് ദി​വ​സ​മാ​യി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. തി​രു​വ​ല്ല - മാ​വേ​ലി​ക്ക​ര റോ​ഡി​ൽ പൊ​ടി​യാ​ടി, ക​ട​പ്ര, സൈ​ക്കി​ൾ മു​ക്ക് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ൽ വെ​ള്ളം ക​യ​റി​യെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്നു​ണ്ട്.

Latest News

Corehub Up